കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (18:54 IST)
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ആഗോള തലത്തില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റിയാണ് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയായിരിക്കും പുറത്തുവരുന്നത്. ഭാരത് ബയോടെക് തദ്ദേശ്യമായി നിര്‍മിച്ച വാക്‌സിനാണ് കൊവാക്‌സിന്‍. ഇതോടെ വാക്‌സിന്‍ കയറ്റുമതിക്കും വാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശ രാജ്യങ്ങളിലെ യാത്രയ്ക്കും ഉണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :