ചെന്നൈ|
aparna shaji|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2016 (18:46 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓർമ നിലനിർത്തി തോഴി
ശശികല കുഞ്ഞിന് പേരിട്ടത് 'ജയലളിത' എന്ന്. എ ഐ എ ഡി എം കെ പ്രവർത്തകരായ ദമ്പതിമാർക്ക് കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിനാണ് ശശികല നടരാജൻ 'ജയലളിത' എന്ന് പേരിട്ടത്. അമ്മയുടെ ഓർമ നിലനിർത്താനാണ് ശശികല കുഞ്ഞിന് 'ജയലളിത' എന്ന് പേരിട്ടത്.
തേനി സ്വദേശികളായ സെന്തിൽ കുമാർ, ഗായത്രി എന്ന ദമ്പതികളുടെ കുഞ്ഞിനാണ് ഈ ഭാഗ്യമുണ്ടായിരിക്കുന്നത്. സെന്തില്‍ കുമാര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പാര്‍ട്ടി പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിൽ വെച്ചാണ് കുഞ്ഞിന് പേരിടീൽ ചടങ്ങ് നടന്നത്.
ജയലളിതയുടെ മരണത്തിന് ശേഷം പോയസ് ഗാർഡൻ ചിന്നമ്മയായ ശശികലയുടെ നിയന്ത്രണത്തിലാണ്. ജയലളിതയെ മറീന ബീച്ചിൽ അടക്കം ചെയ്തതിന് പിന്നാലെ, ശശികല നേരെ വന്നതാണ് പോയസ് ഗാർഡനിലേക്ക്.
ചിന്നമ്മ മുഖ്യമന്ത്രി ആകണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം.