മണപ്പുറം ഫിനാന്‍സ് കവര്‍ച്ച: മാനേജര്‍ പിടിയില്‍

ദിണ്ടിഗല്‍| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (19:04 IST)
മണപ്പുറം ഫിനാന്‍സിന്‍റെ തമിഴ്നാട്ടിലെ ദിണ്ടിഗലിനടുത്ത് വത്തല്‍ഗുണ്ട് ശാഖയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് മാനേജര്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ 6 കോടി രൂപയുടെ മോഷണമാണ് സംഘം നടത്തിയത്.

സ്ഥാപനത്തിന്‍റെ മാനേജരായ സാംഗ്ലി ചാണ്ടിയാണ് മോഷണം ആസൂത്രണം ചെയ്തത്. തന്‍റെ ചില ക്രമക്കേടുകള്‍ മൂടിവയ്ക്കുക എന്ന ലക്‍ഷ്യമായിരുന്നു മോഷണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ചാണ്ടിക്കൊപ്പം സ്ഥാപനത്തിലെ ഒരു ജീവനക്കാരനും വാടകയ്ക്കെടുത്ത നാലംഗ സംഘവും ചേര്‍ന്നാണു കവര്‍ച്ച ആസൂത്രണം ചെയ്തത്.

മോഷണം പോയ 6.5 കിലോ സ്വര്‍ണ്ണവും 8.5 ലക്ഷം രൂപയും കണ്ടെടുത്തതായി എസ്.പി പി.ശരവണന്‍ അറിയിച്ചു. വ്യാജ സ്വര്‍ണ്ണം പണയം വച്ച് ലക്ഷക്കണക്കിനു രൂപ കുറേക്കാലമായി മാനേജര്‍ കൈക്കലാക്കിയിരുന്നു. ഇത് പിടിക്കാതിരിക്കാനായിരുന്നു കഴിഞ്ഞ സെപ്തംബര്‍ 24 ബക്രീദ് ദിനത്തില്‍ കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :