കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 13 ജൂണ്‍ 2023 (15:17 IST)
അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി 39 വയസ്സുകാരി. ബാംഗ്ലൂര്‍ നഗരത്തിലാണ് സംഭവം നടന്നത്. കൊലയ്ക്ക് ശേഷം യുവതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.പശ്ചിമബംഗാള്‍ സ്വദേശിനിയും ഫിസിയോതെറാപ്പിസ്റ്റുമായ സെനാലി സെന്‍ അമ്മയെ കൊന്നത്.
കൊലക്കുറ്റം ചുമത്തി പോലീസ് സെനാലി സെനിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അമ്മയെ കൊന്നശേഷം ട്രോളി ബാഗുമായി ബെംഗളൂരു മൈകോ ലേഔട്ട് പോലീസ് സ്റ്റേഷനില്‍ യുവതി എത്തിയത്.
അമ്മയുമായുള്ള സ്ഥിരമായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉറക്കഗുളിക നല്‍കിയ ശേഷം അമ്മയെ കൊന്നതെന്ന് യുവതി വെളിപ്പെടുത്തി.
സെനാലി സെന്‍ ഭര്‍ത്താവിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. ഭര്‍ത്താവിന്റെ അമ്മയും സോനാലിയുടെ അമ്മയും ഇവരോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരുകയാണ്. ഭര്‍ത്താവ് അപ്പാര്‍ട്ട്‌മെന്റില്‍ ഇല്ലാത്ത സമയത്തായിരുന്നു കൃത്യം നടന്നത്. മറ്റൊരു മുറിയില്‍ ആയിരുന്ന മാതാവും ഇക്കാര്യം അറിഞ്ഞില്ല.