ഒഡീഷ|
Rijisha M.|
Last Modified വെള്ളി, 15 ജൂണ്‍ 2018 (15:01 IST)
ശ്രീജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിലെ ഉള്ളറ തുറക്കാനുള്ള
ഡ്യൂപ്ലിക്കേറ്റ് താക്കോൽ കണ്ടെത്തി. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ ജില്ലാ റെക്കോർഡ് റൂമിന്റെ ലോക്കറിൽ കവറിലിട്ട നിലയിലാണ് രണ്ട് താക്കോലുകൾ കണ്ടെത്തിയതെന്ന് പുരി കലക്‌ടർ അരവിന്ദ് അഗർവാൾ അറിയിച്ചു.
ഇതിന് മുമ്പ് യഥാർത്ഥ താക്കോൽ നഷ്‌ടപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് ജുഡീഷ്യൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് മുതിർന്ന ഐഎഎസ് ഓഫീസറായിരുന്ന പി.കെ. ജെനയെ ക്ഷേത്രം ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ പദവിയിൽ നിന്ന് മാറ്റിയിരുന്നു.
ഇപ്പോൾ ലഭിച്ച താക്കോൽ ക്ഷേത്രഭരണസമിതിക്ക് കൈമാറും.
പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതിന് ഒറീസ ഹൈക്കോടതിയാണ് 16 അംഗ പരിശോധനാസംഘത്തെ നിയോഗിച്ചിരുന്നത്.