1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Telangana Police Case

മട്ടന്‍ കറി ഉണ്ടാക്കാന്‍ ഭാര്യ വിസമ്മതിക്കുന്നതായി നിരന്തരം 100ല്‍ വിളിച്ച് പരാതി; യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

Telangana
മട്ടന്‍ കറി ഉണ്ടാക്കാന്‍ ഭാര്യ വിസമ്മതിക്കുന്നതായി നിരന്തരം 100ല്‍ വിളിച്ച് പരാതിപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തെലങ്കാനയിലെ നാല്‍ഗൊണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നവീന്‍ എന്ന 28കാരനാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യപിച്ചാണ് നിരന്തരം ഭാര്യ മട്ടന്‍ കറി ഉണ്ടാക്കുന്നില്ലെന്ന് എമര്‍ജന്‍സി നമ്പരായ 100ല്‍ വിളിച്ച് പരാതിപ്പെടുന്നത്. 
 
വെള്ളിയാഴ്ച ഇയാള്‍ മദ്യപിച്ച് കടയില്‍ നിന്ന് മാംസം വാങ്ങിക്കൊണ്ട് വീട്ടില്‍ വരുകയായിരുന്നു. ഇയാളുടെ മദ്യപാനത്തില്‍ അസന്തുഷ്ടയായ ഭാര്യ ഇത് പാകം ചെയ്യാന്‍ തയ്യാറായില്ലെന്ന് എസ് ഐ നാഗേഷ് പറഞ്ഞു. ഇയാള്‍ക്കെതിരെ വകുപ്പ് 510,290 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,549പേര്‍ക്ക് മാത്രം