സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (09:11 IST)
ആലപ്പുഴയില്‍ ബൈക്ക് മോഷണം നടത്തിയ 18കാരന്‍ അറസ്റ്റിലായി. കൊല്ലം സ്വദേശി ജോയല്‍ ആണ് അറസ്റ്റിലായത്. പള്ളിത്തോട്ടത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രയാറില്‍ വീടിന്റെ ഷെഡില്‍ നിന്ന് മാര്‍ച്ച് 15ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് ബൈക്ക് മോഷ്ടിച്ചത്.
മോഷണം നടത്തിപോകവെ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.