ഹൈദരാബാദ്|
jibin|
Last Modified ശനി, 19 ഓഗസ്റ്റ് 2017 (19:17 IST)
അടുക്കളയിലെ ജോലിത്തിരക്കിനിടെ വാഴപ്പഴം നല്‍കാന്‍ മറന്നു പോയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചു. മര്‍ദ്ദനമേറ്റ് അവശയായ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് സംഭവമുണ്ടായത്.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പൊലീസെടുത്തു. യുവതിയുടെ
ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ടൊന്നും ലഭ്യമായിട്ടില്ല.
അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യയോട് ഭര്‍ത്താവ് വാഴപ്പഴം എടുത്തു തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജോലിത്തിരക്കിനിടയില്‍ ഭര്‍ത്താവിന്റെ ആവശ്യം യുവതി കേട്ടില്ല. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.