‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ – ഇന്ന് ദേശീയ അധ്യാപക ദിനം

ഇന്ന് അധ്യാപക ദിനം.

teachers day, dr. s radhakrishnan അധ്യാപക ദിനം, ഡോ എസ് രാധാകൃഷ്ണന്‍
സജിത്ത്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (10:57 IST)
അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം.

ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തുള്ള ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ നല്ല മനസ്സിന്റെ ഓര്‍മ്മക്കായാണ് അധ്യാപകര്‍ക്കായി ഒരു ദിനമുണ്ടായത്.

വിദ്യ പകര്‍ന്നു തരുന്നവര്‍ ആരോ അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. വളരെ വലിയൊരു സേവനമാണ് അധ്യാപകര്‍ ചെയ്യുന്നത്. പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുകയാണെങ്കില്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതായിരിക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :