അപര്‍ണ|
Last Modified വെള്ളി, 16 മാര്‍ച്ച് 2018 (11:34 IST)
അധികാരത്തിലേറി നാലു വര്‍ഷത്തിന് ശേഷം ആദ്യമായി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം. വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അണ്ണാ ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചു. 119 അംഗങ്ങളാണ് അവിശ്വാസ പ്രമേയ നോട്ടീസിന് പിന്തുണ നല്‍കിയത്.
ടിഡിപിക്കു ലോക്സഭയില്‍ 16 അംഗങ്ങളാണുള്ളത്. വൈ എസ് ആര്‍ കോണ്‍ഗ്രസിനു ലോക്സഭയില്‍ 9 അംഗങ്ങളാനുള്ളത്. 37 അംഗങ്ങള്‍ അണ്ണാ ഡിഎംകെയ്ക്കും കോണ്‍ഗ്രസിന് 48 സീറ്റുകളും ഉണ്ട്. ഇടതുപക്ഷത്തിന് ഒന്‍പത് സീറ്റുകളുമാണുള്ളത്. ഇവരെല്ലാവരും ഒരേസ്വരത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസിന് പിന്തുണ നല്‍കിയത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ന് എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. ബി.ജെ.പിക്കെതിരായ പ്രാദേശിക കക്ഷികളുടെ ഐക്യനീക്കം കരുത്താര്‍ജിക്കുന്നതായാണ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.