ന്യൂഡല്‍ഹി|
AISWARYA|
Last Modified വ്യാഴം, 28 ഡിസംബര്‍ 2017 (10:03 IST)
ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ വ്യാജ സോഫ്റ്റ്‌വെയര്‍. ഈ വ്യാജ സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ച കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐആര്‍സിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ വന്‍തോതില്‍ അനധികൃതമായി ബുക്ക് ചെയ്യപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 800 മുതല്‍ 1000 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കും.
മുന്‍പ് ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അജയ് ഗാര്‍ഗ്, വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പല സ്ഥലങ്ങളിലെയും ട്രാവല്‍ ഏജന്‍സികള്‍ അനധികൃതമായി തത്കാല്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതായാണ്
സിബിഐ കണ്ടെത്തിയിരിക്കുന്നത്.
ഐടി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അജയ് ഗാര്‍ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ മുംബൈ, ലഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍നിന്ന് നിരവധി ട്രാവല്‍ ഏജന്റുമാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.