ചെന്നൈ|
Sajith|
Last Modified ബുധന്‍, 13 ജനുവരി 2016 (12:55 IST)
തമിഴ്നാട്ടില്‍ നൂറോളം തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത് തീരവാസികളെ
ഭീതിയിലാഴ്ത്തി. തിങ്കളാഴ്ച് വൈകുന്നേരം അഞ്ചുമണിയോടെയാണ് തിമിംഗലങ്ങള്‍ തീരത്തടിയാന്‍ തുടങ്ങിയത്. തീരത്തടിഞ്ഞ 81 തിമിംഗലങ്ങളില്‍ 45 എണ്ണം ചാവുകയും 36 എണ്ണം രക്ഷപ്പെടുകയും ചെയ്തു.
അലന്തലൈ മുതല്‍ കല്ലമൊഴി വരെയുള്ള തീരങ്ങളിലായിരുന്നു ഈ അദ്ഭുതപ്രതിഭാസം നടന്നത്. ഇരുപത് തിമിംഗലങ്ങള്‍ക്കു ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവയെ കടലിലേക്ക് തിരിച്ചയച്ച് ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മത്സ്യതൊഴിലാളികല്‍ തുടരുന്നു. തൂത്തുക്കുടി ജില്ല കലക്ടര്‍ സ്ഥലത്തെത്തി ഇവ തീരത്തടിയാനുണ്ടായ കാരണം എത്രയും പെട്ടെന്നു കണ്ടെത്താന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഇതിനു മുമ്പ്, 1973ല്‍ 147 തിമിംഗലങ്ങള്‍ ഈ തീരത്തടിഞ്ഞും സമാനമായ പ്രതിഭാസം ഉണ്ടായിരുന്നു. 1852ല്‍ കൊല്‍ക്കത്തയിലായിരുന്നു
ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
1800 മുതല്‍ 2016 വരെ 1500 തിമിംഗലങ്ങളെങ്കിലും ഇന്ത്യന്‍ തീരത്തടിഞ്ഞതായാണ് കണക്ക്. ലോകത്ത് പ്രതിവര്‍ഷം 2, 000 തിമിംഗലങ്ങള്‍ ഇതുപോലെ സ്വയം
ജീവന്‍ വെടിയുന്നതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനു ഇതുവരെ വ്യക്തമായ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല. അതേസമയം കടലിന്റെ അടിത്തട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് തിമിംഗലങ്ങളുടെ അസാധാരണമായ ഇത്തരം പെരുമാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.