തമിഴ്നാട്ടില്‍ മദ്യനിരോധനം വരുന്നു ?

ചെന്നൈ| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (14:07 IST)
സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ നാളെ മദ്യനിരോധന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന്
റിപ്പോര്‍ട്ടുകള്‍.
മദ്യ വിരുദ്ധ സമരങ്ങള്‍ക്ക്
വര്‍ധിച്ചുവരുന്ന ജന പിന്തുണ കണക്കിലെടുത്താണിത്. മദ്യശാലകളുടെ എണ്ണം കുറയ്ക്കാനും വില്‍പ്പന സമയം വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം മദ്യ നിരോധനമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് പി എം കെ ആണെങ്കിലും പിന്നീട് ഡിഎംഡികെയും ഡിഎംകെയുമെല്ലാം നേതൃത്വം ഏറ്റെടുത്ത് കഴിഞ്ഞു. അണ്ണാ ഡി എം കെ
മദ്യ നിരോധനം സംബന്ധിച്ച് പരസ്യമായി നിലപാടെടുക്കാത്തത്.
മദ്യശാലകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ലൈസന്‍സുകള്‍ നല്‍കുന്നത് നിയന്ത്രിക്കാനും സര്‍ക്കാര്‍ തയ്യാറാക്കുമെന്നാണ് സൂചന. മദ്യശാലകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :