നടന്‍ ജയ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; താരത്തെ അറസ്‌റ്റു ചെയ്‌തു - മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

നടന്‍ ജയ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; താരത്തെ അറസ്‌റ്റു ചെയ്‌തു - മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

 Jai , actor Jai , Tamil cinema , car accident , തമിഴ്‌നടന്‍ ജയ് , ചെന്നൈ , ജയ് അറസ്‌റ്റില്‍ , മദ്യപിച്ചു
ചെന്നൈ| jibin| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (16:27 IST)
മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച തമിഴ്‌നടന്‍ ജയ് അറസ്‌റ്റില്‍. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം.

പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജയ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ പാഞ്ഞ കാര്‍ അടയാര്‍ ഫ്‌ലൈ ഓവറിനടത്തുവച്ച് ഡിവൈഡറില്‍ ഇടിച്ചു.

അപകടമുണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. അപകടത്തില്‍ താരത്തിന് പരിക്കൊന്നും പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഔഡി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :