താജ്മഹൽ ഒന്നുകിൽ സംരക്ഷിക്കണം അല്ലെങ്കിൽ പൊളിച്ചു നീക്കണം: സുപ്രീം കോടതി

Sumeesh| Last Modified ബുധന്‍, 11 ജൂലൈ 2018 (19:07 IST)
ഡൽഹി: തജ്മഹൽ സംരക്ഷനത്തിൽ വീഴ്ച വരുത്തിയ കേന്ദ്ര സർകാരിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സുപ്രീം കോടതി. ഒന്നുകിൽ സംരക്ഷിക്കണം അല്ലെങ്കിൽ അടൽച്ചിടുകയോ പൊളിച്ചു നീക്കുകയോ വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.

താജ്മഹലിൽ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ രൂക്ഷ വിമർശനം. താജ്മഹലിനെ മലിനമാക്കുന്ന കേന്ദ്രങ്ങൾ ഏതൊക്കെയെൻ കണ്ടെത്താൻ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണം. തജമഹലിനെ എങ്ങനെ സംരക്ഷീക്കം എന്ന് ഈ കമ്മറ്റി വ്യക്തമാക്കണമെന്നും
കോടതി പറഞ്ഞു.

യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഈഫൽ ടവർ. എന്നാൽ അതിനേക്കാൾ മനോഹരമാണ് നമ്മുടെ താജ്മഹൽ. ഇത് കൃത്യമായ രീതിയിൽ സംരക്ഷിച്ചാൽ മികച്ച വിദേശ്യ നാണ്യം നേടിത്തരും എന്നും കോടതി നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :