ആറു വർഷത്തെ പ്രണയം, വീട്ടുകാർ ഇടഞ്ഞപ്പോൾ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് കമിതാക്കൾ; ട്രാക്കിലെത്തിയപ്പോൾ ട്വിസ്റ്റ്!

ആത്മഹത്യ ചെയ്യാൻ ട്രാക്കിലെത്തി, കാമുകൻ പെൺകുട്ടിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് രക്ഷപെട്ടു

ഹൈദരാബാദ്| aparna shaji| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (12:55 IST)
പ്രണയത്തിന് പലപ്പോഴും പ്രശ്നം ഉണ്ടാക്കുന്നത് വീട്ടുകാർ തന്നെയാകും. എന്നാൽ അടുത്തിടെ ഹൈദരാബാദിൽ നടന്ന സംഭവത്തിൽ പ്രശ്നം കാമുകന് തന്നെ. ആറു വർഷമായി പ്രണയത്തിലായ പെൺകുട്ടിയുമായി ചെയ്യാൻ റെയിൽവേ ട്രാക്കിലെത്തിയ കാമുകിയെ ചതിച്ചു. ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയിലാണ് 22കാരിയായ നീലവേണിയും കാമുകൻ രാമകൃഷ്ണയും താമസിക്കുന്നത്.

ഇരുവരും പ്രണയത്തിലായിട്ട് ആറ് വർഷമായി. ഇടയ്ക്ക് പെൺകുട്ടി രാമകൃഷ്ണയെ വിവാഹത്തിന് നിർബന്ധിക്കുമായിരുന്നു. ഒടുവിൽ അടുത്തിടെ ആവശ്യപ്പെട്ടപ്പോൾ വിവാഹത്തിന് തന്റെ വീട്ടുകാർ സമ്മതിക്കില്ലെന്നും 10 ലക്ഷം രൂപ സ്ത്രീധനമായി നൽകിയാൽ മാത്രമേ അവർ വിവാഹത്തിന് സമ്മതിക്കുകയുള്ളുവെന്നും രാമകൃഷ്ണ പറഞ്ഞു. പെൺകുട്ടി നിർബന്ധിച്ചപ്പോൾ ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും യുവാവ് പറഞ്ഞു. എങ്കിൽ താനും കൂടെവരാമെന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം.

ഒടുവിൽ തിങ്കളാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യാനുറച്ച് റെയിൽവേ ട്രാക്കിലെത്തി. അപ്പോഴും, സ്ത്രീധനം കൊണ്ടുവരികയാണെങ്കിൽ നിന്നെ വിവാഹം ചെയ്യാമെന്നും മരിക്കേണ്ടെന്നും യുവാവ് പറയുന്നുണ്ടായിരുന്നു. പക്ഷേ, മരിക്കാൻ ഉദ്ദേശിച്ച് തന്നെയായിരുന്നു നീലവേണി. എന്നാൽ ട്രെയിൻ എത്തിയപ്പോൾ വേണിയെ ട്രാക്കിലേക്ക് തള്ളിയിട്ട് രാമകൃഷ്ണൻ സ്ഥലത്ത് നിന്നും ഓടിപ്പോയി. സമീപത്തുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ പെൺകുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ രണ്ടും നഷ്ടമാവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :