അനുബന്ധ വാര്‍ത്തകള്‍
- ഡിസ്‌പ്ലേക്കുള്ളിൽ തന്നെ സെൽഫി ക്യാമറ, സാംസങ് A8ൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ ഇങ്ങനെ !
- ലഡു ഇനി കടയിൽനിന്നും വാങ്ങേണ്ട, വീട്ടിൽ തന്നെ ഉണ്ടാക്കാം !
- രാഷ്ട്രീയ കൊലയാളികൾക്ക് ഇനി ശിക്ഷയിൽ ഇളവില്ല, പുതിയ നയത്തിലേക്ക് സർക്കാറിനെ നയിച്ചത് കോടതി ?
- ഉപ്പുകൊണ്ടൊരു വിദ്യയിതാ, യൗവ്വനം അതുപോലെ നിലനിർത്താം!
- സ്വയംഭോഗം സ്ത്രീകളിൽ, ഫലം ഇതാണ് !
ഉപയോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ ഉടൻ, വാട്ട്സ്‌ആപ്പ് പണിപ്പുരയിൽ !
വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറിനെ ഉടൻ അവതരിപ്പിച്ചേക്കും. വാട്ട്സ്‌ആപ്പ് ഉഅപയോഗം സുഖമമാക്കുന്ന ഡാർക്ക് മോഡ് എന്ന ഫീച്ചറാണ് ഉടൻ കൊണ്ടുവരാൻ വാട്ട്സ്‌ആപ്പ് ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഡാർക്ക് മോഡിനെ വാട്ട്സ്‌ആപ്പ് അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
വാബീറ്റ് ഇന്‍ഫോയാണ് ഈ വാർത്ത പുറത്തുവിട്ടത്. രാത്രികാലങ്ങളിൽ വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾക്ക് കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി നിരവധി പരാതികൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയിൽ കൂടുതൽ സുഖമമായി വാട്ട്സ്‌ആപ്പ് ഉപയോഗിക്കാൻ പ്രത്യേക മോഡ് തയ്യാറാക്കാൻ വാട്ട്സ്‌ആപ്പ് തീരുമാനിച്ചത്.
ആഡ്രോയിഡ് ഫോണുകളിലെ ഓ എൽ ഇ ഡി ഡിസ്‌പ്ലേകളിൽ ഇത് കൂടുതൽ ഫലപ്രദമായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചായിരിക്കും ഫീച്ചർ എത്തുക. ഫോണിലെ ചാർജ് നഷ്ടമാകുന്നത് തടയാനും ഈ മോഡ് ഉപകരിക്കും.
അടുത്ത ലേഖനം