കാമുകിയുമായി പിണങ്ങി: യുവാവ് മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

കാമുകി പിണങ്ങിയതില്‍ മനം‌നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ| AISWARYA| Last Updated: വ്യാഴം, 19 ഒക്‌ടോബര്‍ 2017 (12:09 IST)
കാമുകി പിണങ്ങിയതില്‍ മനം‌നൊന്ത് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ചെയ്തു. ചെന്നൈയിലെ വടപളനിയിലുള്ള ഫോറം വിജയാ മാളിന് മുകളില്‍ നിന്നും ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. പി യുവരാജ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. കാമുകിയുമായുള്ള വാക്ക് തര്‍ക്കത്തില്‍ മനം നൊന്താണ് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാവിലെ 11 മണിക്ക് കാമുകിയുമായി മാളിലെത്തിയ ഇയാള്‍ നേരെ ഫുഡ് കോര്‍ട്ടിലേക്ക് പോകുകയായിരുന്നു. അവിടെ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ യുവതിയുടെ ആരോപണത്തില്‍ മനം നൊന്താണ് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. യുവാവിനെ അപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :