അനുബന്ധ വാര്‍ത്തകള്‍
- അവസരം തരാമെന്ന് പറഞ്ഞ് നടന് ബാബുരാജ് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു; നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
- ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി
- പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും മൈഗ്രേന് വരുന്നത്, കാരണം ഇതാണ്
- Lok Sabha Election 2024: ഇപ്രാവശ്യത്തെ കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികള്‍!
- KSRTC: സംവരണ സീറ്റില്‍ നിന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് യുവാവിനെ എഴുന്നേല്‍പ്പിച്ചോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്
ആരെയാണ് ഷുഗര്‍ ഡാഡി എന്ന് വിളിക്കുന്നത് ? ഈ ബന്ധത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് കാരണം ഇതാണ്
sugar dady
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ആശയമാണ് ഷുഗര്‍ ഡാഡി. ഇത് വളരെ വേഗത്തിലാണ് പ്രചാരം നേടുന്നത് ഇപ്പോള്‍. സിറ്റികളില്‍ മാത്രമല്ല ചെറിയ ടൗണുകളിലും ഇത്തരം ബന്ധങ്ങളെ കാണാന്‍ സാധിക്കും. പ്രായംചെന്ന ഒരു പുരുഷനും പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയും തമ്മിലുള്ള റൊമാന്റിക് ബന്ധത്തെയാണ് ഷുഗര്‍ ഡാഡി എന്ന് പറയുന്നത്. പരസ്പരം ധാരണയും കരാറുമെല്ലാം ഈ ബന്ധത്തിലും ഉണ്ടാകും. പെണ്‍കുട്ടിക്ക് സാമ്പത്തികപരമായ നേട്ടവും പ്രായം ചെന്ന പുരുഷന് ശാരീരികവും മാനസികവുമായ നേട്ടവുമാണ് ലഭിക്കുന്നത്. സാധാരണ പ്രണയബന്ധങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഷുഗര്‍ ഡാഡി. കാരണം പണത്തിന്റെയും വികാരത്തിന്റെയും തുലനാവസ്ഥ ഇതില്‍ വ്യക്തമാണ്.
കഴിഞ്ഞ പതിറ്റാണ്ടിലാണ് ഷുഗര്‍ ഡാഡി എന്ന ആശയം ലോകം മുഴുവന്‍ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപിക്കുന്നത്. പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സാമ്പത്തികപരമായി സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ട്. ഇതാണ് ഷുഗര്‍ ഡാഡി എന്ന ആശയം കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമായത്. കൂടാതെ സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും പ്രചാരത്തിലായതോടെ ഷുഗര്‍ ഡാഡി എന്ന ആശയവും കൂടുതല്‍ വിപുലീകരിക്കപ്പെട്ടു.