ന്യൂഡല്‍ഹി|
vishnu|
Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (12:15 IST)
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിനും റേഷന്‍ മണ്ണെണ്ണയ്ക്കുമുള്ള സബ്സിഡി ഇനി അടുത്ത വര്‍ഷത്തിനു ശേഷം നിര്‍ത്തലാക്കുമെന്ന് സൂച. കാലാ കാലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ സമിതിയാണ് സബ്സിഡി തുക നല്‍കുന്ന കാലയളവ് നീട്ടിക്കൊണ്ട് പോകുന്നത്.
ഇത്തവണ സാമ്പത്തിക പരിഷ്കരണ നീക്കവുമായി എന്‍ഡിഎ സര്‍ക്കാര്‍ സംബ്സിഡി പരിമിതപ്പെടുത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തിനു ശേഷം പലര്‍ക്കും വിപണി വിലയ്ക്ക് സബ്സിഡി നല്‍കേണ്ടതായി വരും.
പാചകവാതകത്തിന് 22.58 രൂപ നിരക്കിലും
മണ്ണെണ്ണ ലീറ്ററിന് 82 പൈസ നിരക്കിലുമാണു സബ്സിഡി. വിദൂര പ്രദേശങ്ങളിലേക്കു പാചകവാതകവും മണ്ണെണ്ണയും എത്തിക്കുന്നതിനു സര്‍ക്കാര്‍ സബ്സിഡിയായി അനുവദിച്ചിട്ടുള്ള ചരക്കുകൂലിയും ഒരു വര്‍ഷത്തേക്കു ദീര്‍ഘിപ്പിച്ചു.
ഇതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.