സുഭാഷ് ചന്ദ്രബോസ് സമാഹരിച്ച പണം കൊള്ളയടിച്ചു, നെഹ്രു കൈയ്യും കെട്ടിയിരുന്നു...!

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 15 മെയ് 2015 (20:06 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതി എന്ന് വിശേഷിപ്പിക്കാവുന്ന് നീചമായ ഒരു കൊള്ള നടന്നതായി പുറത്തുവന്ന രഹസ്യരേഖകള്‍. സ്വാതന്ത്ര്യസമര പോരാട്ടത്തിനായി നേതാജി സുഭാഷ് ചന്ദ്രബോസ് സമാഹരിച്ച പണവും സ്വര്‍ണാഭരണങ്ങളും അപഹരിക്കപ്പെട്ടതായും എന്നാല്‍ ഇതേക്കുറിച്ച് അറിയാമായിരുന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടപടിയെടുത്തില്ലെന്നുമാണ് പുറത്തുവന്ന രേഖകളിലുള്ളത്.

നേതാജിയെക്കുറിച്ചുള്ള ഔദ്യോഗിക രഹസ്യ രേഖകളിലാണ് ഈ വിവരമുള്ളത്. വിവിധ സര്‍‍ക്കാര്‍ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ നെഹ്റു തയാറായില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.നേതാജിയുടെ തിരോധാനത്തിനു പിന്നാലെ കോടിക്കണക്കിനു രൂപ വിലവരുന്ന സ്വര്‍ണവും മറ്റു വസ്തുക്കളും അപഹരിക്കപ്പെട്ടതായാണ് കണ്ടെത്തല്‍. സായുധ പോരാട്ടത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് സുഭാഷ് ചന്ദ്രബോസ് സ്വര്‍ണവും പണവും സമാഹരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :