സോളാര്‍ കമ്മീഷന്‍; സരിതയുടെ വിവാദ കത്തിനു 30 പേജ്

തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 28 ജനുവരി 2016 (13:53 IST)
പത്തനംതിട്ട ജയിലില്‍ വെച്ച് 30 പേജുകളുള്ള കത്തായിരുന്നു താന്‍ എഴുതിയത് എന്ന് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍‌‍. എന്നാല്‍, ഈ കത്ത്
മജിസ്‌ട്രേറ്റ് വായിച്ചു നോക്കിയില്ലയെന്നും പറഞ്ഞു. എറണാകുളം എ സി ജെ എം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രി പണം ആവശ്യപ്പെട്ടകാര്യം താന്‍ വ്യക്തമാക്കിയിരുന്നുവെന്ന്‌ സരിത കൂട്ടിച്ചേര്‍ത്തു.

2013 ജൂലായ് പതിനൊന്നിനാണ് തന്നെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. അവിടെവെച്ച് തന്നെ കാണുന്നതിനായി പല ഉന്നതരും ശ്രമിച്ചിരുന്നു. പക്ഷെ
ആരെയും കാണേണ്ടെന്നറിയിച്ച്
ഒരു കത്ത് താന്‍ ജയില്‍സൂപ്രണ്ടിന് നല്‍കിയിരുന്നുയെന്നും സരിത പറഞ്ഞു.

അട്ടക്കുളങ്ങര ജയിലില്‍ വെച്ച് തന്റെ അമ്മയേയും മുന്‍ മന്ത്രി ഗണേശ് കുമാറിന്റെ പി എയെയും മാത്രമാണ് താന്‍ കണ്ടത്. പോലീസ് കസ്റ്റടിയിലെടുത്തതിന് ശേഷമാണ് തന്റെ ഫോണ്‍ രഹസ്യങ്ങളെല്ലാം പുറത്തായതെന്നും
സരിത കമ്മീഷന് മുമ്പാകെ മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :