അഭിറാം മനോഹർ|
Last Updated:
ബുധന്‍, 11 നവംബര്‍ 2020 (14:51 IST)
ഇടതുപാർട്ടികളെ എഴുതിതള്ളുന്നത് തെറ്റാണെന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു ബിഹാറിലേതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൂടുതൽ സീറ്റുകൾ ലഭിച്ചിരുന്നെങ്കിൽ ഇനിയും മികച്ച വിജയം സാധ്യമായേനെയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
ബിഹാർ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളാണ്
ഇടതുപാർട്ടികൾ സ്വന്തമാക്കിയത്.
ബിഹാറിൽ മഹാ ഗഡ്‌ബന്ധനിൽ ഇടതുപാർട്ടികളും ഭാഗമായിരുന്നു. സിപിഎം,സിപിഐ(എംഎൽ),സിപിഐ എന്നീ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. മികച്ച പ്രകടനമാണ് ഇടതുപാർട്ടികൾ ഇത്തവണ കാഴ്‌ച്ചവെച്ചതെന്നാണ് വിലയിരുത്തൽ. 2010ൽ സിപിഐ ഒരു സീറ്റ് നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇടതുകക്ഷികൾക്ക് ആയിരുന്നില്ല. 2015ൽ സിപിഐ(എംഎൽ) മൂന്ന് സീറ്റുകൾ നേടിയെങ്കിലും മറ്റ് ഇടതുപാർട്ടികൾക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല. ഈ നിലയിൽ നിന്നാണ് ഇടതുപാർട്ടികൾ ബിഹാറിൽ 16 സീറ്റ് സ്വന്തമാക്കിയത്.