കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ

കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ

 Sitaram yechury , CPM , prakash karat , PB , Congress , സീ​താ​റാം യെ​ച്ചൂ​രി , കോ​ണ്‍​ഗ്ര​സ് , സി പി എം
കൊൽക്കത്ത| jibin| Last Modified വെള്ളി, 19 ജനുവരി 2018 (18:48 IST)
കോ​ണ്‍​ഗ്ര​സ് സ​ഖ്യ വി​ഷ​യ​ത്തി​ൽ സ​മ​വാ​യം വേ​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടു.

രാ​ഷ്ട്രീ​യ രേ​ഖ​യി​ൽ സ​മ​വാ​യം ആ​വ​ശ്യ​മാ​ണ്. പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ഒ​റ്റ രേ​ഖ പോ​യാ​ൽ മ​തി​യെ​ന്നും വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ട് യെ​ച്ചൂ​രി കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നി​ല​പാ​ടെ​ടു​ത്തു.

പാർട്ടി കോൺഗ്രസിലേക്ക് ഒരു രേഖ മാത്രം പോകുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ അല്ലാതെ കോൺഗ്രസുമായുൾപ്പെടെ വിശാലവേദി ആകാമെന്ന തന്റെ ബദൽരേഖ അവതരിപ്പിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം, വിഷയത്തില്‍ സമവായമായില്ലെങ്കിൽ വോട്ടെടുപ്പ് വേണമെന്നാണ് പ്രകാ‍ശ് കാരാട്ട് പക്ഷത്തിന്റെ വാദം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :