ഡല്‍ഹിയില്‍ മുസ്ലിം പേരുള്ള സൂചന ബോര്‍ഡുകള്‍ക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി| Last Modified ശനി, 16 മെയ് 2015 (14:29 IST)
മുസ്ലിം ഭരണാധികാരികളുടെ പേരിലുളള റോഡുകളുടെ സൈന്‍ബോര്‍ഡുകള്‍ക്കുനേരെ പ്രതിഷേധവുമായി ശിവസേന. ശിവസേനയുടെ സഹോദരസംഘടനയായ ഹിന്ദുസ്ഥാനാണ് സൈന്‍ബോര്‍ഡുകള്‍ക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ മുകള്‍ ഭരണാധികാരികളായ അക്ബറിന്റെയും ഫിറോസ് ഷായുടെയും പേരില്‍ ഡല്‍ഹിയിലുള്ള
റോഡുകളിലെ സൂചനാ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയാണ് ശിവസേന ഹിന്ദുസ്ഥാന്റെ പ്രതിഷേധം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിയമനടപടികളെ ഭയമില്ലെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നുമുള്ള നിലപാടിലാണ് സംഘടന

അധിനിവേശക്കാരായ മുസ്ലിം നേതാക്കളുടെ പേരില്‍ ഡല്‍ഹിയില്‍ റോഡുകളുളളത് ഹിന്ദുക്കള്‍ക്ക് മാനക്കേടാണെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെയെങ്കിലും ഈ പ്രവണതയ്ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘടനാ പ്രസിഡന്റ് രജീന്ദര്‍ സിംഗ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :