മുംബൈ|
AISWARYA|
Last Updated:
ശനി, 26 ഓഗസ്റ്റ് 2017 (09:54 IST)
റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട കലാപത്തിനിടയില്‍ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ച ബോളിവുഡ് താരം സിദ്ധാര്‍ത്ഥിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ദേരാ സച്ചാ സേദയുടെ പ്രവര്‍ത്തകര്‍ അഴിച്ചു വിട്ട അക്രമത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതിനിടെയാണ് സിദ്ധാര്‍ത്ഥ്
ട്വീറ്ററിലൂടെ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചത്.
ഹരിയാനയിലെ ജനങ്ങളോട് കലാപത്തില്‍ നിന്നും സുരക്ഷിതാരായിരിക്കാനും തന്റെ പുതിയ ചിത്രമായ ജെന്റില്‍മാന്‍ കാണാനും പറഞ്ഞു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സംഭവം വിവാദമയതോടെ സിദ്ധാര്‍ത്ഥ് വിശദീകരണവുമായി രംഗത്തെത്തി. താന്‍ വിധി വരുന്നതിന് മുമ്പ് ചെയ്ത ട്വീറ്റായിരുന്നു അതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പിന്നാലെ അക്രമത്തില്‍ ദു:ഖം രേഖപ്പെടുത്തികൊണ്ടും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.