മുംബൈ|
Last Modified ഞായര്‍, 2 നവംബര്‍ 2014 (10:33 IST)
മഹാരാഷ്ട്രയിലെ ബിജെപി ന്യൂനപക്ഷ മന്ത്രിസഭയില്‍ ചേരണമെങ്കില്‍ ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ആവശ്യത്തില്‍ ഉറച്ച് ശിവസേന. ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയാണ്. പത്തോളം വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാമെന്ന് ബിജെപി വ്യക്തമാക്കി.
എന്നാല്‍ ശിവസേന വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ മന്ത്രിസഭാ വകുപ്പ് വിഭജനം പ്രതിസന്ധിയിലായി. വെള്ളിയാഴ്ച
സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ ഒമ്പത് മന്ത്രിമാര്‍ക്ക് ഇനിയും വകുപ്പുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
മനോഹര്‍ ജോഷി മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ ബിജെപിക്ക് ശിവസേന ഉപമുഖ്യമന്ത്രി പദം നല്‍കിയിരുന്നു. ഗോപിനാഥ് മുണ്ടെയായിരുന്നു അന്ന് ഉപമുഖ്യമന്ത്രി. അക്കാര്യം മുന്‍നിര്‍ത്തിയാണ് ശിവസേന ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രധാനവകുപ്പുകള്‍ ആവശ്യപ്പെടുന്നത്. ബിജെപി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ എണ്ണത്തിന്റെ പകുതി എന്ന വാഗ്ദാനം ശിവസേന തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പുകള്‍ പ്രധാനപ്പെട്ടവയാവണമെന്നാണ് പുതിയ ആവശ്യം.