ഗവർണറുടെ നടപടി ദുരുദ്ദേശപരം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 23 നവം‌ബര്‍ 2019 (20:04 IST)
മഹാരാഷ്ട്രയിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച്, എൻസിപി, ശിവസേന, കോൺഗ്രസ് പാർട്ടികൾ. സർക്കാർ രൂപ്പികരണം ചട്ടവിരുദ്ധമാണെന്നും .ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും കഷികൾ ഹർജിയിൽ വ്യക്തമാക്കി. റിട്ട് ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണം എന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം ബിജെപി പാളയത്തിൽനിന്നും എൻസിപി എംഎൽഎമാർ ഔദ്യോഗിക പക്ഷത്തേക്ക് തന്നെ തിരികെ എത്തുന്നതായാണ് റിപ്പോർട്ടുകൾ. ഏഴ് വിമത എംഎൽഎമാർ എൻസിപി ക്യാംപിൽ തിരികെ എത്തിയതായാണ് റിപ്പോർട്ടുകൾ. അജിത് പവാർ ഉൾപ്പടെ നാല് എംഎൽഎമാർ മാത്രമാണ് എൻസിപിയുടെ നിയമസഭാ കക്ഷി യോഗത്തിൽനിന്നും വിട്ടുനിന്നത്.

ശരദ് പവാറിന്റെ നിലപാടിനൊപ്പമാണ് നിൽക്കുന്നതെന്ന് ശനിയാഴ്ച രാവിലെ രാജ്ഭവനിൽ പോയ എൻസിപി എംഎൽഎ ദിലീപ് റാവു ബങ്കാർ വ്യക്തമാക്കിയിരുന്നു. അജിത് പവാർ കൂടെ ചല്ലാൻ പറഞ്ഞതുകൊണ്ട് മാത്രമാണ് രാജ്ഭവനിൽ എത്തിയത് എന്നും എൻസിപിക്ക് മാത്രമെ പിന്തുണ നൽകു എന്നുമായിരുന്നു ബങ്കാറിന്റെ പ്രതികരണം. തുടർച്ചയായ ചർച്ചകളിൽ മനം മടുത്താണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് അജിത് പവാറിന്റെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :