ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (15:40 IST)
കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാ ജിവെച്ചില്ലെങ്കില്‍ നീക്കംചെയ്യുകയോ സ്ഥലംമാറ്റുകയോ ചെയ്യുമെന്ന സന്ദേശം ഷീലാദീക്ഷിതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.
രാജിവെക്കാന്‍ സമയം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനോട് ഷീലാ ദീക്ഷിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിസോറാം ഗവര്‍ണറായിരുന്ന ശങ്കരനാരായണന്‍ രാജിവെച്ച സാഹചര്യത്തില്‍ അവിടേയ്ക്ക് ഷീലാ ദീക്ഷിതിനെ മാറ്റിയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഏതാനും ഗവര്‍ണര്‍മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ചില ഗവര്‍ണര്‍മാര്‍ രാജിവെച്ചുവെങ്കിലും അതിനു വിസമ്മതിച്ചവരെ സ്ഥലം മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണര്‍ കമല ബനിവാള്‍, വക്കം പുരുഷോത്തമന്‍, കെ ശങ്കരനാരായണന്‍ തുടങ്ങിയവര്‍
രാജിവെച്ചിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേഷി കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.