ദേശവിരുദ്ധപ്രവർത്തനങ്ങൾക്കായി മൂന്ന് കോടി കൈപറ്റി, മകളിൽ നിന്നും ജീവന് ഭീഷണി,ഷെഹ്‌ല റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്

അഭിറാം മനോ‌ഹർ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (12:26 IST)
ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവ് ഷെ‌ഹ്‌ല റാഷി‌ദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് അബ്‌ദുൾ റാഷിദ് ഷോറ. ഷെഹ്‌ല രാജ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി 3 കോടി രൊപ കൈപറ്റിയതായും ഇതറിഞ്ഞ തനിക്ക് മകളിൽ നിന്നും ജീവന് ഭീഷണിയള്ളതായും കശ്‌മീർ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അബ്‌ദുൾ റാസിദ് പറയുന്നു.

അതേസമയം ഭാര്യയായ സുബൈദയും മൂത്ത മകൾ അസ്‌മ റാഷിദും അംഗരക്ഷകനായ സാകിബ് അഹമ്മദും ഷെഹ്‌ല‌ക്ക് പിന്തുണ നൽകിയിട്ടുണ്ട്. 2017ൽ ഷെ‌ഹ്‌ല കശ്‌മീർ രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് പിന്നലെയാണ് തനിക്കെതിരെ തിരിഞ്ഞതെന്നും റാഷിദ് പറയുന്നു. തന്റെ വീട്ടിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഷെഹ്‌ല അമേരിക്കയിൽ പോയതിന് ശേഷമാണ് പാർട്ടി രൂപികരണ ശ്രമങ്ങൾ നടന്നത്. ദേശീയ പാർട്ടികളാരും ഇത്തരത്തിലൊരു സംഘടനയ്‌ക്ക് ഫണ്ട് നൽകില്ലെന്നും ഇവർക്ക് പണം ലഭിക്കുന്നത് എവിടെനിന്നാണെന്ന് അന്വേഷിക്കണമെന്നും റാഷിദ് ആവശ്യപ്പെട്ടു.

അതേസമയം പിതാവിന്റെ ആരോപണങ്ങൾ എല്ലാം ഷെഹ്‌ല നിഷേധിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :