aparna shaji|
Last Updated:
ശനി, 4 ഫെബ്രുവരി 2017 (09:55 IST)
തമിഴ്നാട് സർക്കാർ ഉപദേഷ്ടാവും മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയുമായിരുന്ന
ഷീല ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതായി സൂചന. മാർച്ച് 31 വരെ കാലാവധി ബാക്കിനിൽക്കെയാണു രാജി. കാരണം വ്യക്തമല്ല. രാജിക്കാര്യം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം സ്വദേശിയായ ഇവർ 2014 ലാണ് ഉപദേഷ്ടാവായി നിയമിതയായത്. 2012 മുതൽ രണ്ടു വർഷം ഷീല ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. ജയലളിതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ ഭരണത്തിലെ നിർണായകമായ തീരുമാനങ്ങൾ എടുത്തിരുന്നതും ഇവരായിരുന്നു.
ജയ ആശുപത്രിയിലായിരുന്നപ്പോൾ ഭരണ നിർവഹണത്തിൽ നിർണായക പങ്ക് വഹിച്ചു. ജയയുടെ വിശ്വസ്തയായതുകൊണ്ടു തന്നെയാണു ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ശേഷവും ഉപദേഷ്ടാവായി നിയമിച്ചത്. ഒരുകാലഘട്ടത്തിൽ ജയലളിതയ്ക്ക് പകരക്കാരിയായി ഷീല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും ആളുകൾ പ്രവചിച്ചിരുന്നു. പാർട്ടിയിൽ
ശശികല നടേശൻ മുഖ്യ ആളായി മാറുന്നതിനാലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.