‘തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നു, സത്യാവസ്ഥ പുറത്തുവരും’ - തരൂര്‍

‘തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നു, സത്യാവസ്ഥ പുറത്തുവരും’ - തരൂര്‍

  shashi tharoor , sunanda pushkar , police ,  congress , sunanda , ശശി തരൂര് , സുനന്ദ പുഷ്കര്‍ , പൊലീസ്
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (18:20 IST)
സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് കോൺഗ്രസ് എംപി ശശി തരൂര്‍.

കേസിൽ നിയമനടപടികളുമായി മുന്നോട്ട് പോകും. കേസിന്റെ ആദ്യം മുതൽ തന്നെ അന്വേഷണവുമായി ഞാൻ പൂർണമായി സഹകരിക്കുന്നുണ്ട്. സത്യാവസ്ഥ പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നത്. മുമ്പും ഇതു തന്നെയാണ് താന്‍ പറഞ്ഞതെന്നും തരൂര്‍ കൂട്ടുച്ചേര്‍ത്തു.

കുറ്റപത്രത്തിൽ പൊലീസ് ഉന്നയിക്കുന്ന കാര്യങ്ങള്‍ തന്നെ ബോധപൂർവം താറടിച്ച് കാണിക്കാനുള്ളതാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. മാധ്യമങ്ങള്‍ തന്റേയും കുടുംബത്തിന്റേയും സ്വകാര്യത മാനിക്കണമെന്നും തരൂർ വ്യക്തമാക്കി.

സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെ പ്രതി ചേർത്ത് പൊലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി പാട്യാല കോടതി അംഗീകരിച്ചിരുന്നു.

കുറ്റപത്രം കോടതി സ്വീകരിച്ചതോടെ തരൂർ വിചാരണ നേരിടണം. തരൂരിനോട് ജൂലൈ ഏഴിനു ഹാജരാകണമെന്നു കാണിച്ചു കോടതി സമൻസ് അയച്ചു. തരൂരിനെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :