മുംബൈ|
VISHNU N L|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (19:57 IST)
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കനത്തതൊടെ സമ്മര്‍ദ്ദത്തിലായ ഇന്റ്ന്യന്‍ ഓഹരിവിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ആരംഭിച്ചതൊടെ വിപണി മൂക്കുകുത്തി. വിമത നീക്കം ശക്തമായ യെമനില്‍ സൗദി അറേബ്യ വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന വര്‍ത്ത പുറത്തുവന്നതാണ് വില്‍പ്പന സമ്മര്‍ദം ശക്തമായത്. അതിനു പിന്നാലെ വിദേശനിക്ഷേപകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നിക്ഷേപങ്ങള്‍ നീക്കിയതോടെ വ്യാഴാഴ്ച്ച ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കിയത് ഒഴുകിയെത്തിയ വിദേശ നിക്ഷേപമായിരുന്നു.ഈ നിക്ഷേപകര്‍ തന്നെയാണ് നിക്ഷേപം പിന്‍വലിക്കുന്നത്. ഇവര്‍ ലാഭമെടുക്കലിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തല്‍.ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) 654.25 പോയന്‍റാണ് വ്യാഴാഴ്ച്ച ഇടിഞ്ഞത്. 28,000 പോയന്‍റിലും താഴേക്ക് പോന്ന സൂചിക 27457.58 ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്.
ദേശീയ ഓഹരി വില സൂചിക (നിഫ്റ്റി) 188.65 പോയന്‍റ് ഇടിഞ്ഞ് 8342ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. ബാങ്ക്, ഐ.ടി മേഖലയിലെ ഓഹരികള്‍ക്കാണ് കാര്യമായ തിരിച്ചടി നേരിട്ടത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, ടാറ്റാ മോട്ടോഴ്സ്, എസ്.ബി.ഐ, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, വിപ്രോ, എച്ച്.യു.എല്‍ തുടങ്ങിയവയാണ് കാര്യമായ തകര്‍ച്ച നേരിട്ട മുന്‍ നിര ഓഹരികള്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.