ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 19 ജനുവരി 2015 (16:15 IST)
ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസ് തൃണമൂൽ കോൺഗ്രസിനെ ആകെ വിഴുങ്ങുമെന്ന സാഹചര്യത്തില്‍ പശ്ചിമബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ അംഗങ്ങള്‍ കേടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ പാര്‍ട്ടിയിലെ പല നേതാക്കളെയും സിബിഐ ചോദ്യം ചെയ്യാനാരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കരിനെതിരെ തിരിഞ്ഞ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി പാര്‍ട്ടിയിലെ രണ്ടാമനും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയിക്ക് സിബിഐ സമൻസ് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിബിഐ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
അതേസമയം തൃണമൂൽ കോൺഗ്രസിസിന്റെ ആരോപണങ്ങളെ സിബിഐ തള്ളിക്കളഞ്ഞു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം യുപിഎ ഗവൺമെന്റിന്റെ ഭരണകാലത്താണ് അന്വേഷണം ആരംഭിച്ചതെന്ന നിലപാട് വ്യക്തമാക്കി. ബിജെപി പ്രതികാര രാഷ്ട്രീയം നടത്തുകയാണെന്നും. ബിജെപി കെന്ദ്ര നേതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞാണ് സിബിഐക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് എത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.