ഹരിദ്വാര്‍|
JOYS JOY|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (12:01 IST)
കേദാര്‍നാഥ് വെള്ളപ്പൊക്കത്തിന് കാരണം മധുവിധു ആഘോഷിച്ച ദമ്പതികളും വിനോദസഞ്ചാരികളുമെന്ന്
ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി.
2013ല്‍ കേദാര്‍നാഥില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായാണ്
പുതിയ ആരോപണവുമായി സ്വാമി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുണ്യസ്ഥലമായ ദേവഭൂമിയിലേക്ക് വിനോദത്തിനും മധുവിധുവിനുമായി നിരവധിയാളുകളാണ് എത്തുന്നത്. ഇതാണ് കേദാര്‍നാഥ് ദുരന്തത്തിന് വഴി വെച്ചത്. ഇത്തരം രീതികള്‍ ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും 94 വയസ്സുകാരനായ ശങ്കരാചാര്യ സ്വാമി പറഞ്ഞു.
ദ്വാരക ഷാര്‍ദ പീഠിലെ സ്വാമിയായ ശങ്കരാചാര്യ ശനി ഷിങ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയതിനെതിരെയും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയത് ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. ഇത് വിവാദമായതിന് തൊട്ടു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി സ്വാമി എത്തിയിരിക്കുന്നത്.
നേരത്തെ, സായി ബാബയെ ആരാധിക്കുന്നതിനെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു.