1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sexual Abuse assistant director bro daddy arrested mansoor rasheed

യുവതിയുടെ പീഡന പരാതി: ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍

mansoor
mansoor
യുവതിയുടെ പീഡന പരാതിയില്‍ ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍.  14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. 
 
2021 ഓഗസ്റ്റ് 8നായിരുന്നു സംഭവം. ബ്രോ ഡാഡി' ഹൈദരാബാദില്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് യുവതി പരാതിയില്‍ പറയുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിച്ചുവെന്നും നഗ്‌നചിത്രമെടുത്തു പണംതട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് പരാതി.
അടുത്ത ലേഖനം
സര്‍വീസ് മോശം; ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ട് യുവാവ്