സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (15:46 IST)
ഡല്‍ഹിയിലെ 90ശതമാനം പേരുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതായി സെറോ സര്‍വേ. ഡല്‍ഹിയിലെ ആറാമത്തെ സെറോ സര്‍വേയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടുതലും ആണുങ്ങളുടെ ശരീരത്തിലാണ് ആന്റിബോഡി രൂപപ്പെട്ടിട്ടുള്ളത്. വാക്‌സിനേഷനിലൂടെയും ആന്റിബോഡി ഉണ്ടാകും. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആദ്യമായി സെറോ സര്‍വേ നടത്തിയത്. അന്ന് 22.6 ശതമാനം പേരിലാണ് ആന്റി ബോഡി കണ്ടെത്തിയത്.