ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (08:13 IST)
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി. രാജ്യദ്രോഹ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതു സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സന്നദ്ധസംഘടനയായ ‘കോമണ്‍ കോസും’ ആണവവിരുദ്ധ പ്രവര്‍ത്തകനായ ഡോ എസ് പി ഉദയകുമാറും നല്കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നയങ്ങളെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നത് അപകീര്‍ത്തികരമോ രാജ്യദ്രോഹമോ അല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കേദാര്‍നാഥും ബിഹാര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലാണ് ഭരണഘടന ബെഞ്ച് രാജ്യദ്രോഹ നിയമ (വകുപ്പ് 124)ത്തിന്റെ പരിധി പരിമിതപ്പെടുത്തിയത്.