1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Santa selam News

സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറു പവന്റെ മാല പൊട്ടിച്ചെടുത്ത് കള്ളന്‍

santa selam News
സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറു പവന്റെ മാല പൊട്ടിച്ചെടുത്ത് കള്ളന്‍. സേലത്താണ് സംഭവം. പൊന്‍ റാണി എന്ന 69 കാരിയുടെ മാലയാണ് കള്ളന്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തി പൊട്ടിച്ച് കടന്നു കളഞ്ഞത്. ഇവര്‍ താമസിക്കുന്ന തെരുവില്‍ രാത്രി എട്ടുമണിയോടെയാണ് സാന്താക്ലോസ് പ്രത്യക്ഷപ്പെട്ടത്. കുട്ടികള്‍ക്കെല്ലാം മിഠായി നല്‍കിയതിന് പിന്നാലെ പാട്ടും പാടി എല്ലാവരെയും രസിപ്പിക്കുകയും ചെയ്തു. ഇത് കണ്ടു പൊന്റാണിയും സാന്താക്ലോസിനെ കാണാന്‍ എത്തുകയായിരുന്നു.
 
പെട്ടെന്ന് കള്ളന്‍ മാല പൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കള്ളനെ പിടിക്കാന്‍ സാധിച്ചില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ച യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടി!