ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (16:22 IST)
സാഹിത്യ അക്കാദമി കൌണ്‍സിലില്‍ നിന്ന് ശശി ദേശ്‌പാണ്ഡെ രാജിവെച്ചു. പ്രൊഫസര്‍ എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമി പാലിച്ച മൌനത്തില്‍ പ്രതിഷേധിച്ചാണ് രാജി.
സാഹിത്യ അക്കാദമിയുടെ പൊതു സമിതിയില്‍ നിന്നാണ് ഇവര്‍ രാജിവെച്ചത്. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് മൌനമെന്നും ഇതു തന്നെ ആഴത്തില്‍ അസ്വസ്ഥയാക്കിയെന്നും രാജി വെച്ചു കൊണ്ട് ശശി ദേശ്‌പാണ്ഡെ പറഞ്ഞു.
സംഭവിച്ചതില്‍ തനിക്ക് അതിയായ കുറ്റബോധമുണ്ടെന്ന് ഇവര്‍ പറഞ്ഞു. സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ഒപ്പം എഴുത്തുകാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിഷയങ്ങളില്‍ അക്കാദമി
ഇടപെടുകയും ചെയ്യണമെന്ന് അവര്‍ പറഞ്ഞു.
നേരത്തെ, കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാരായ നയന്‍താര സെഹ്‌ഗാളും ലളിതകല അക്കാദമി മുന്‍ ചെയര്‍മാര്‍ അശോക് വാജ്‌പേയിയും തങ്ങള്‍ക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ അക്കാദമിക്ക് തിരികെ നല്കിയിരുന്നു.