നൈനിട്ടാള്‍|
VISHNU N L|
Last Modified ചൊവ്വ, 21 ജൂലൈ 2015 (16:59 IST)
കേരളത്തില്‍ ഇടതു പക്ഷത്തെ അഞ്ച് വര്‍ഷത്തിനിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ കഴിയുമെന്ന് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. നൈനിട്ടാളില്‍ ആര്‍എസ്എസ് നേതൃയോഗത്തിനു മുന്നോടിയായി നടന്ന അവലോകനയോഗത്തിലാണ് ഈ വിലയിരുത്തല്‍ ഉണ്ടായത്.
ആര്‍എസ്‌എസ് സര്‍കാര്യവാഹായ ( ജനറല്‍ സെക്രട്ടറി) ഭയ്യാജി ജോഷിയുടെ നേതൃത്വത്തിലായിരുന്നു വിലയിരുത്തല്‍ യോഗം ചേര്‍ന്നത്. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷമായിരുന്നു ആര്‍എസ്എസിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ദൃശ്യമായത്.
ബിജെപി മാത്രമാണ് കേരളത്തില്‍ വളര്‍ച്ചയുള്ള പ്രസ്ഥാനം. ഇടതുപക്ഷത്തു നിന്നു മാറി ചിന്തിക്കാന്‍ കഴിവുള്ളവരെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയണം. എന്നാല്‍ നിലവിലെ ബിജെപി സംഘടന സംവിധാനത്തിന് ഇതിനു കഴിയുന്നുണ്ടോ എന്ന് സംശയമുണ്ട്. കേരള ഘടകത്തിലെ വിഭാഗിയത പരിഹരിക്കാനാവാത്തതും യോഗം വിലയിരുത്തി.