ഹൈദരാബാദ്|
JOYS JOY|
Last Modified ബുധന്‍, 20 ജനുവരി 2016 (10:47 IST)
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി
രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ നീക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹൈദരാബാദ് കാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി ദത്താത്രേയയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കാമ്പസിലെ സംയുക്ത സമരസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. രോഹിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി രാജി വെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിമാരുടെ രാജി വേണമെന്ന ആവശ്യം ബി ജെ പി തള്ളി. പ്രശ്‌നം രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ ആരോപിച്ചു.