തെലങ്കാനയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനു നേരെ എ ബി വി പി ആക്രമണം

രോഹിത് വെമുല, തെലങ്കാന, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി
ഹൈദരാബാദ്| rahul balan| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (15:36 IST)
ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ബസ് യാത്രയ്ക്കു നേരെ എ ബി വി പി ആക്രമണം. തെലങ്കാനയില്‍ ബസ് യാത്ര നടത്തിയ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെയാണ് എ ബി വി പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

നല്‍ഗോണ്ടയിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ജസ്റ്റിസ് ഫോര്‍ രോഹിത് സംഘടിപ്പിച്ച പൊതുയോഗത്തിനു നേരെയും എ ബി വി പി ആക്രമണമുണ്ടായി.

ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ മെഴുകുതിരി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെയും ആക്രമണമുണ്ടായി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ഈ വിദ്യാര്‍ഥികള്‍ക്കെതിരെ യൂണിവേഴ്‌സിറ്റി ഭരണവിഭാഗം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

‘സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ് എ ബി വി പി ചെയ്യുന്നത്. ബി ജെ പി പിന്തുണയോടെ എ ബി വി പിയും ഡല്‍ഹി പൊലീസും വിദ്യാര്‍ഥികളെയും വിദ്യാര്‍ഥി സംഘടനകളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥികളെ വേട്ടയാടുകയാണെന്നും’ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :