ചണ്ടിഗഡ്|
VISHNU N L|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (14:56 IST)
സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തെന്ന് സി എ ജി റിപ്പോര്‍ട്ട്. വദ്രയുടെ കമ്പനിക്ക് ഭൂമി ഇടപാടുകള്‍ നടത്താന്‍ ഭുപീന്ദര്‍ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരിക്കേ ചട്ടം പാലിക്കാതെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട് എന്നാണ് സി എ ജിയുടെ റിപ്പോര്‍ട്ട് പറയുന്നത്.
ഹരിയാനയിലെ മനേസറില്‍ വദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയില്‍ വാങ്ങിയ ഭൂമി മാസങ്ങള്‍ക്കകം വന്‍ ലാഭത്തില്‍ മറിച്ചു വിറ്റത്. 7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയാണ് 58 കോടി രൂപക്ക് ഡി എല്‍ എഫിന് മറിച്ചുവിറ്റത് തുടങ്ങിയ ഇടപാടുകളിലാണ് ക്രമക്കേട് നടന്നതെന്നാണ് സി എ ജി പറയുന്നത്.
ഈ ഇടപാടുകളിലെല്ലാം ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട സഹായം നടത്തിയെന്നാണ് സി എ ജി റിപ്പോര്‍ട്ട്. നേരത്തെ ഡി എല്‍ എഫ് ഭൂമി ഇടപാടില്‍ അനുമതി സംബന്ധിച്ച ക്രമക്കേടുകളും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അശോക് ഖേംക ഈ ഇടപാട് റദ്ദാക്കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു സഹായവും ആര്‍ക്കും ചെയ്തിട്ടില്ല എന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. അര്‍ധസത്യങ്ങള്‍ മാത്രം വെച്ചാണ് സി എ ജി ആരോപണം ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് രാജ്ദീപ് സുര്‍ജെവാല പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.