മഹാഭാരതം ഒന്നുകൂടി ശ്രദ്ധിച്ചു വായിക്കൂ; രജനികാന്തിനെതിരെ കോണ്‍ഗ്രസ്

 rajinikanth , modi , Jammu kashmir , jammu kashmir , ജമ്മു കശ്‌മീര്‍ , കോണ്‍ഗ്രസ് , അമിത് ഷാ , മോദി
ചെന്നൈ| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (13:05 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്‌ണനോടും അര്‍ജുനനോടും താരതമ്യം ചെയ്‌ത നടന്‍ രജനികാന്തിനെതിരെ തമിഴ്‌നാട് കോണ്‍ഗ്രസ്.

രജനികാന്ത് മഹാഭാരതം ശരിയായ രീതിയില്‍ ഒന്നുകൂടി വായിക്കേണ്ടത് ആവശ്യമാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി വ്യക്തമാക്കി.

“ഇത്തരമൊരു പ്രതികരണം രജനിയില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഞെട്ടല്‍ ഉണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അവിടെ കോടിക്കണക്കിന് ജനങ്ങളുടെ അവകാശം തട്ടിയെടുക്കപ്പെടുകയാണ് ചെയ്‌തത്. അങ്ങനെയൊരു നീക്കത്തിന് മുന്നില്‍ നിന്നവരെ കൃഷ്‌ണനും അര്‍ജുനനും ആകുന്നത്?”.

“പ്രിയപ്പെട്ട രജനികാന്ത് ദയവായി ശ്രദ്ധയോടെ വീണ്ടും മഹാഭാരതം ഒന്നുകൂടി വായിക്കണം. ജമ്മു കശ്‌മീരിന് ലഭിച്ചിരുന്ന സമാനമായ അവകാശങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുണ്ട്. ഇവയൊന്നും റദ്ദാക്കപ്പെട്ടിട്ടില്ല.മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലമായതിനാലാണ് കശ്‌മീരില്‍ ഇടപെടല്‍ നടന്നത്” - എന്നും അളഗിരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :