മുംബൈ|
jibin|
Last Modified ബുധന്‍, 6 ജൂണ്‍ 2018 (16:29 IST)
രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്ക പകര്‍ന്ന് നാലര വർഷത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ ബാങ്ക് നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ വർദ്ധന വരുത്തി.
റീപോ നിരക്ക് 0 .25 ശതമാനവും റിവേഴ്‌സ് റീപോ 5 .75 ശതമാനത്തിൽ നിന്നും
ആറ് ശതമാനവുമാക്കി. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലാണ് ഇന്ന് പുതിയ പലിശ നയം പ്രഖ്യാപിച്ചത്.
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വന്നതോടെ ഭവന, വാഹന പലിശ നിരക്കുകൾ ഉയരാൻ സാധ്യതയേറി. എണ്ണവില ഉയരുന്ന പശ്ചാത്തലത്തിൽ വിലക്കയറ്റത്തോതു പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ആര്‍ബിഐയുടെ ഈ തീരുമാനം.
കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന മോണിറ്ററി പോളിസി കമ്മറ്റിയാണ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. ഇതിനു മുമ്പ് 2014 ജനുവരിയിലാണ് ഇതിനു മുൻപ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്.