അധോലോക നായകന്‍ രവി പൂജാരി അറസ്‌റ്റിൽ; പിടികിട്ടാപ്പുള്ളിയെ കുരുക്കിയത് സെനഗലിൽ നിന്ന്

Last Modified വെള്ളി, 1 ഫെബ്രുവരി 2019 (07:19 IST)
അധോലോക മാഫിയ തലവൻ രവി പൂജാരിയെ സൗത്ത് ആഫ്രിക്കയിലെ സെനഗലിൽ നിന്ന് അറസ്റ്റ് ചെയ്‌തെന്ന് സൂചനകൾ‍. ഇയാളെ പിടികൂടുന്നതിനായി ഇന്റര്‍പോള്‍ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. ഗുജറാത്തില്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് സൂചന.

സെനഗലില്‍ രവി പൂജാരി ഉള്ളതായി ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. രവി പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

മലയാളി നടിയും മോഡലുമായ ലീനമരിയ പോളിന്റെ കൊച്ചിയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവച്ചതിനും വധിഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഇന്ത്യയ്ക്ക് പുറത്ത് തമാസിച്ചുകൊണ്ട് മുംബൈ കേന്ദ്രീകരിച്ച്‌ ഇയാള്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.

അതേസമയം, അറസ്റ്റ് വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ നീക്കം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :