ഉത്തര്‍പ്രദേശ്|
VISHNU N L|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (13:30 IST)
16 കാരിയെ സഹോദരന്‍ മാതാപിതാക്കളുടെ ഒത്താശയൊടെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ എതാഹ് ജില്ലയിലെ അഗോനപൂരിലാണ് സംഭവമുണ്ടായത്. പിഡനത്തിനിരയായ യുവതി പൊലീസില്‍ പരാതിപെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പിതാവിന്റെയും രണ്ടാനമ്മയുടെയും സമ്മതത്തോടെയായിരുന്നു 28കാരന്‍ സഹോദരിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ പത്ത് ദിവസമായി സഹോദരന്‍ കത്തികാട്ടി പേടിപ്പിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ ഇയാള്‍ തുടരെ മര്‍ദിച്ചെന്നും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് സഹോദരന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ സഹോദരനും അച്‌ഛനും രണ്ടാനമ്മയ്‌ക്കുമെതിരെ പോലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌തു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.