സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (08:16 IST)
ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. യുപിയിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. 23 കാരിയായ വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് മടങ്ങും വഴി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പീഡിപ്പിച്ചശേഷം ഒരു കനാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറയുകയായിരുന്നു. പരാതി ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജയ്‌സിംഗ് പൂര്‍ പോലീസ് അറിയിച്ചു.