20കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നാലാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്റ്റില്‍ - യുവതി ഗുരുതരാവസ്ഥയില്‍

20കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നാലാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്റ്റില്‍ - യുവതി ഗുരുതരാവസ്ഥയില്‍

  Rape , police , arrest , police , hospital , rape case , girl , women , പീഡനം , യുവതി , ബലാത്സംഗം , പൊലീസ് , ആശുപത്രി , വീട്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 14 ഓഗസ്റ്റ് 2017 (17:36 IST)
ഇരുപതുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. ഡല്‍ഹിയിലെ ബീഗംപൂരിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതിയുടെ നില അപകടകരമാണെന്ന് ഡോക്‍ടര്‍മാര്‍ പറഞ്ഞു.

സുഹൃത്തായ 22കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മൊഴി എടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

സംഭവദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടി പുറത്തു പോയിരുന്നു. വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കില്‍ കൂടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലെത്തിച്ച് യുവാവ് ബാലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനുശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും യുവതിയെ
താഴേക്ക് വലിച്ചെറിയുകയുമായിരുന്നു.

സുഹൃത്തായ യുവാവിനെ കൂടാതെ മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ ആക്രമിച്ചുവെന്ന് പൊലീസും യുവതിയുടെ ബന്ധുക്കളും
വ്യക്തമാക്കുന്നുണ്ട്. അതേസമയം, സംഭവത്തില്‍ മറ്റു സുഹൃത്തുക്കള്‍ക്ക് പങ്കില്ല എന്നാണ് പൊലീസ് പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :